ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് സി ബി ഐ കുറ്റപത്രം

Posted on: July 3, 2013 5:27 pm | Last updated: July 4, 2013 at 12:13 am

israth jahan

അഹമ്മദാബാദ്: ഗുജറത്തിലെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സി ബി ഐ കുറ്റപത്രം. ഇസ്രത്ത് ജഹാനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും കൊലപ്പെടുത്തുന്നതിന് മുമ്പ് ഗുജറാത്ത് പോലീസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നുവെന്നും ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്ന ആയുധങ്ങള്‍ ഐ ബിയില്‍ നിന്ന് ലഭിച്ചതാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഐ ബി ഓഫീസര്‍ രാജേന്ദ്ര കുമാറിന്റ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ല. അന്വേഷണത്തില്‍ വെളിവാക്കപ്പെട്ട പല പ്രമുഖരുടെ പേരുകളും ആദ്യ കുറ്റപത്രത്തിലില്ല. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷായുടെയും പേരുകളും കുറ്റപത്രത്തിലില്ല. കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.

അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ആലപ്പുഴ സ്വദേശി ജാവേദ് ശൈഖ്, അംജദ് അക്ബറലി റാണ, സഹീര്‍ ജൗഹര്‍ എന്നിവരെ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെ വെടിവെച്ചു