Connect with us

National

170 ഗ്രാമങ്ങളില്‍ കടുത്ത ഭക്ഷ്യ ക്ഷാമം

Published

|

Last Updated

ഡെറാഡൂണ്‍: പ്രളയം കൊടിയ നാശം വിതറിയ ഉത്തരാഖണ്ഡിലെ 170 ഗ്രാമങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് കടുത്ത ക്ഷാമം. സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഭക്ഷ്യ സാധനങ്ങള്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്.
പ്രളയവും ഉരുള്‍പൊട്ടലും സര്‍വനാശം വിതച്ച് 17 ദിനങ്ങള്‍ പിന്നിടുമ്പോള്‍ അവശി്ഷ്ടങ്ങള്‍ക്കടിയില്‍ നിന്നും കണ്ടെടുക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനും രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.
റോഡുകളും പാലങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ ഗതാഗത സംവിധാനം പാടെ താറുമാറായിരിക്കെ ആശ്വാസ സാമഗ്രികള്‍ എത്തിക്കുകയെന്നത് വലിയ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. അളകനന്ദ നദിക്ക് കുറുകെ ലാംബഗഢിലുള്ള പാലം തകര്‍ന്നത് ശരിയാക്കാന്‍ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള അവശ്യസാധന വിതരണം പരിമിതമായ സ്ഥലങ്ങളിലാണ് നടക്കുന്നത്.
ഗൗരികുണ്ട്- കേദാര്‍ ഹൈവെ അടച്ചിട്ടിരിക്കുന്നതിനാല്‍ രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍ഘടിയില്‍ ചുരുങ്ങിയത് 170 ഗ്രാമങ്ങളിലെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Latest