സോളാര്‍: ടെന്നി ജോപ്പന് ജാമ്യമില്ല

Posted on: July 3, 2013 12:43 pm | Last updated: July 3, 2013 at 12:55 pm

tenny-joppan

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. ജാമ്യത്തിന് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ജോപ്പന്റെ അഭിഭാഷകന്‍ ജി എം ഇട്ടിക്കുളങ്ങര അറിയിച്ചു. ജോപ്പന്‍ ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സോളാര്‍ കേസിലെ മിക്കതിലും ജോപ്പന് പങ്കുള്ളത് കൊണ്ട് കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ട് എന്നും പ്രൊസിക്യഷന്‍ വാദിച്ചു.