ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പോലീസ് സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് ജിതേന്ദ്ര ജയിന്‍

Posted on: July 3, 2013 10:29 am | Last updated: July 3, 2013 at 10:34 am

sreesanth1

ഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുകേസില്‍ താന്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പോലീസ് സമ്മര്‍ദ്ദം കാരണമാണെന്ന് വാതുവെപ്പുകാരന്‍ ജിത്തു എന്ന ജിതേന്ദ്ര ജെയിന്‍ സാകേത് കോടതിയില്‍ പറഞ്ഞു. മൊഴി പോലീസ് നിര്‍ബന്ധിച്ച് എഴുതി വാങ്ങുകയായിരുന്നു എന്നും ജിത്തു പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മുമ്പാകെയാണ് ജിത്തു മൊഴി നല്‍കിയത്. അധികാര ദുര്‍ വിനിയോഗത്തിന് പോലീസിനെതിരെ പരാതി കൊടുക്കുകയും ചെയ്തു ജിതേന്ദ്ര.
ഇതോടെ ശ്രീശാന്തിനെതിരെ പോലീസിന്റെ വാദങ്ങള്‍ക്ക് ബലം കുറയുകയാണ്. ഇക്കാര്യത്തില്‍ കോടതി ഡല്‍ഹി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.

ജിത്തു ശ്രീശാന്തിന് പണം നല്‍കി എന്നായിരുന്നു പോലീസ് കണ്ടെത്തിയത്.