എയര്‍ അറേബ്യക്ക് അവാര്‍ഡ്

Posted on: July 2, 2013 7:51 pm | Last updated: July 2, 2013 at 7:51 pm

air arabiaഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ പ്രഥമ ബജറ്റ് എയര്‍ലൈനറായ എയര്‍ അറേബ്യക്ക് 2013ലെ മികച്ച ചെലവ് കുറഞ്ഞ വിമാനക്കമ്പനിക്കുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് അവാര്‍ഡ് ലഭിച്ചു.
പാരീസ് എയര്‍ഷോയോടനുബന്ധിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റിലെ പത്ത് പ്രമുഖ എയര്‍ലൈനറുകളിലും എയര്‍ അറേബ്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗ്രൂപ്പ് സി ഇ ഒ ആദില്‍ അലി പറഞ്ഞു.
160 രാജ്യങ്ങളിലെ 200 എയര്‍ലൈന്‍ യാത്രക്കാരില്‍ നിന്നുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്.