മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ് ബുക്കില്‍ കമന്റിട്ട ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Posted on: July 2, 2013 7:22 pm | Last updated: July 2, 2013 at 7:22 pm

Facebookതിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചതിന് വീണ്ടും സസ്പന്‍ഷന്‍.വൈദ്യുതി ബോര്‍ഡിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആര്‍.സുകുവിനെയാണ് സസ്പന്റ് ചെയ്തത്. ഇതോടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ജോപ്പനും സലീം രാജനും നില്‍ക്കുന്ന ചിത്രത്തിനു താഴെ’തൊപ്പിവെച്ച കള്ളനും തൊപ്പിവെക്കാത്ത കള്ളന്മാരും’എന്ന കമന്റ് ഇട്ടതിനാണ് ആര്‍.സുകുവിനെ സസ്പന്റ് ചെയ്തത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് കമന്റ് സുകു തന്നെ ഡിലീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി,വൈദ്യുതി ബോര്‍ഡിന് ചീത്തപ്പേരുണ്ടാക്കി, വൈദ്യുതി ബോര്‍ഡിന്റെ താല്‍പ്പര്യങ്ങള്‍ ഹനിച്ചു എന്നിവയാണ് ആര്‍.സുകുവിനെതിരെ ആരോപിച്ച കുറ്റങ്ങള്‍.അതേസമയം സുകുവിന്റെ കാര്യത്തിലും സെക്രട്ടറിയേറ്റില്‍ സസ്പന്‍ഷനിലായ പൊതു ഭരണ വകുപ്പിലെ പ്രേമാന്ദന്‍,നിയമ വകുപ്പിലെ ചന്ദ്രപ്രസാദ് എന്നിവരുടെ കാര്യത്തിലും നടപടി ക്രമം പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.