Connect with us

Eranakulam

ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരം തുടങ്ങി

Published

|

Last Updated

 കൊച്ചി:സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ കീഴിലുള്ള ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുമ്പുനത്തെ എച്ച് പി സി എല്‍ ടെര്‍മിനലില്‍ നിന്നും തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പമ്പുകളിലേക്ക് പെട്രോളും ഡീസലും വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്ന 250 ഓളം ടാങ്കര്‍ ലോറികള്‍ പണിമുടക്കാരംഭിച്ചത്. ഇതോടെ എച്ച് പി സി എല്‍ പമ്പുകളില്‍ ഇന്ന് മുതല്‍ ഇന്ധനം കിട്ടാതാകും.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന് കീഴിലുള്ള ടാങ്കര്‍ ലോറികള്‍ സമരം ആരംഭിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ലോറികളുടെ നിരക്ക് പുതുക്കി നല്‍കാത്തതാണ് സമരത്തിന്റെ മുഖ്യ കാരണം. നിലവിലുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എന്നാല്‍, ആറ് മാസം കൂടി മൂന്ന് വര്‍ഷം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ്് കോണ്‍ട്രാക്ട് നിരക്കില്‍ തന്നെ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ എച്ച് പി സി എല്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതച്ചിനെ തുര്‍ന്നാണ് ടാങ്കര്‍ ഉടമകള്‍ കരാര്‍ നീട്ടിക്കൊണ്ടു പോയത്. പുതിയ ടെണ്ടര്‍ വിളിക്കാത്തതിനാല്‍ ഉടമകള്‍ കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
സമരം തുടര്‍ന്നാല്‍ മറ്റ് ജില്ലകളിലേക്കുള്ള ഇന്ധന നീക്കത്തെയും ഇത് സാരമായി ബാധിക്കും. നിലവില്‍ ടാങ്കര്‍ ലോറികളുടെ പണിമുടക്ക് ഇന്ധന നീക്കത്തെ സാരമായി ബാധിക്കാനും ഇടയുണ്ടെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.ബിജു പറഞ്ഞു. ഇരുമ്പനത്ത് നിന്ന് മാത്രം 552 ലോറികളാണ് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഡീലര്‍ കം വെഹിക്കിള്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കോര്‍പറേഷന്‍ സംഘടനകളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest