ദായിമാര്‍ക്ക് പ്രസംഗ പരിശീലനം ഇന്ന് മുതല്‍

Posted on: July 2, 2013 6:00 am | Last updated: July 1, 2013 at 10:42 pm

പാലക്കാട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് റമളാന്‍ ക്യാംപയിന്റെ ഭാഗമായി ദായിമാര്‍ക്കുള്ള (മുദരിസ്, ഖത്തീബ്, മദറസാധ്യാപകര്‍) ്പ്രസംഗ പരിശീലനം ഇന്ന് തുടക്കമാകും. കാലത്ത് 10ന് അണക്കപ്പാറ മര്‍കസിലും ഉച്ചക്ക് രണ്ടിന് പാലക്കാട് വാദിനൂറിലും നടക്കും.
നാലിന് രാവിലെ 10ന് പട്ടാമ്പി വാദിഹസ്സനിലും മണ്ണാര്‍ക്കാട് മര്‍ക്‌സുല്‍ അബ്‌റാറിലും നടക്കും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, അബ്ദുല്‍ റശീദ് സഖാഫി ഏലക്കുളം, എം വി സിദ്ദീഖ് സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, സുലൈമാന്‍ ചുണ്ടമ്പറ്റ വിവിധ കേന്ദ്രങ്ങളില്‍ ക്ലാസ്സെടുക്കും.