അനാഥമന്ദിരത്തിലെ അന്തേവാസി സനാഥയായി

Posted on: July 1, 2013 10:39 pm | Last updated: July 1, 2013 at 10:39 pm

മണ്ണാര്‍ക്കാട്: അമ്പംകുന്ന് ബീരാന്‍ ഔലിയ ബാലിക യത്തീംഖാന അഗതി മന്ദിരം അന്തേവാസിയും അട്ടപ്പാടി മുക്കാലി ഓടാലി സിദ്ദീഖിന്റെ മകളുമായ ഫംസീനയുടെ നിക്കാഹ് അല്‍ അമീന്‍ മസ്ജിദില്‍ നടന്നു.

പള്ളിക്കുന്ന് നെച്ചുള്ളിപ്പുറം മേലേപ്പള്ള കുരിക്കള്‍ മൊയ്തൂട്ടിയുടെ മകന്‍ ജംഷാദാണ് ഫംസീനയെ സഹധര്‍മിണിയാക്കിയത്. മഞ്ചേരി എളങ്കൂര്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. സി എം എസ് മുഹമ്മദ് മുസ് ലിയാര്‍, ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുന്നാസര്‍ മിസ് ബാഹി, അബ്ദുല്‍ കരീം ദാരിമി, അശറഫ് മൗലവി കൊമ്പം, അബ്ദുസ്സലാം സഖാഫി കാരാകുര്‍ശി, എം സി ഉമര്‍ മാസ്റ്റര്‍, അബ്ദുള്ള കോയദാരിമി, പി കെ അബ്ദുല്ലത്തീഫ് പങ്കെടുത്ത