ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ തെരെഞ്ഞെടുപ്പില്‍ കല്‍മാഡി തോറ്റു

Posted on: July 1, 2013 12:39 pm | Last updated: July 1, 2013 at 12:47 pm
Dahlan-2
ദഹ്‌ലാന്‍ ജുമാന്‍ അല്‍ ഹമദ്

പൂനെ: ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യാപകമായി ക്രമക്കേട് നടത്തി എന്ന ആരോപണ വിധേയനായ സുരേഷ് കല്‍ാഡി ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഖത്തറിന്റെ ദഹ്‌ലാന്‍ ജുമാന്‍ അല്‍ ഹമദ് ആണ് പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ജുമാന്‍ അല്‍ ഹമദ്.
2000 മുതല്‍ അസോസിയേഷന്റെ പ്രസിഡന്റായ കല്‍മാഡി നാലാം തവണയും പ്രസിഡന്റാവാനാണ് മത്സരിച്ചത്.
ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടന്നു എന്ന കേസില്‍ അറസ്റ്റിലായ കല്‍മാഡി ഇപ്പോള്‍ ജാമ്യത്തിലാണ്.