ക്രൊയേഷ്യക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം

Posted on: July 1, 2013 9:08 am | Last updated: July 1, 2013 at 9:08 am

croatസാഗ്രബ്: ക്രൊയേഷ്യ യൂറോപ്യന്‍ യൂണിയന്റെ ഇരുപത്തെട്ടാമത്തെ അംഗമായി. അംഗത്വ ലബ്ധിയെ വന്‍ ആഘോഷത്തോടെയാണ് രാജ്യം സ്വീകരിച്ചത്. 1991ല്‍ സ്വാതന്ത്ര്യം നേടിയ ക്രൊയേഷ്യക്ക് പതിറ്റാണ്ടുകള്‍ക്കുശേഷം ലഭിക്കുന്ന അംഗീകാരമാണിത്.

ചരിത്രപ്രധാന സംഭവം എന്നാണ് അംഗത്വത്തെപ്പറ്റി പ്രസിഡന്റ് ഇവോ ജോസിപോവിക്കിന്റെ പ്രതികരണം.