Connect with us

Kerala

ലീഗിനെതിരെയുള്ള പരാമര്‍ശം ചെന്നിത്തല തിരുത്തി

Published

|

Last Updated

കോഴിക്കോട്: ലീഗിനെതിരെയുള്ള പരാമര്‍ശം തിരുത്തി ചെന്നിത്തല. സി കെ ഗോവിന്ദന്റെ പ്രസ്താവന പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ മുന്നണിയെക്കുറിച്ചല്ല ഇക്കാര്യം പറഞ്ഞത്. ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.
ചെന്നിത്തലയുടെ പ്രസ്താവന വിവാദമായപ്പോള്‍ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞിരുന്നു. ഇതുകാരണമാണ് ചെന്നിത്തല തന്റെ പ്രസ്താവന പിന്‍ വലിച്ചതെന്ന് അറിയുന്നു.

Latest