ഐപിഎല്‍ വാതുവെപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: June 28, 2013 3:43 pm | Last updated: June 28, 2013 at 3:43 pm
SHARE

ipl bettingഅഹമ്മദാബാദ്: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര സിംഗ് എന്നയാളെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ചന്ദ്രേഷ് പട്ടേലിന്റെ വാതുവെപ്പ് സംഘത്തില്‍പെട്ട ആളാണ് ഇയാള്‍. ഇയാളെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. അതസമയം രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂലൈ ഒന്നിലേക്ക് നീട്ടിവെച്ചു. ചാന്ദിലയെ കൂടാതെ ഇടനിലക്കാരായ രമേശ് വ്യാസിന്റെയും ദീപക് കുമാറിന്റെയും ജാമ്യാപേക്ഷയും കോടതി ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്.