ഈജിപ്തില്‍ സംഘര്‍ഷം പടരുന്നു; ഭരണഘടനയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായി മുര്‍സി

Posted on: June 28, 2013 1:06 am | Last updated: June 28, 2013 at 1:08 am
SHARE

EIJIPTകെയ്‌റോ: സംഘര്‍ഷമായ രാഷ്ട്രീയവസഥ ജനാധിപത്യത്തിന് ഭീഷണിയായതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പറഞ്ഞു. അനുരഞ്ജനത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താമെന്ന് കെയ്‌റോവില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ മുര്‍സി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളാണ് സംഘര്‍ഷത്തിന് പിന്നിലെന്നും എന്നാല്‍ അവര്‍ക്ക് അതില്‍ വിജയിക്കാനികില്ലെന്നും മുര്‍സി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതിപക്ഷ നേതാവ് പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തി. അനുരഞ്ജനത്തിന്റെ വിശദംശങ്ങള്‍ പ്രസംഗത്തിലില്ല. നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പക്കാതെ പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദേഹം കുറ്റപ്പെടുത്തി. പഴയ വിദേശകാര്യ സാമ്പത്തിക കാര്യ മന്ത്രിയും വിമര്‍ശവുമായി രംഗത്തെത്തി. തെരുവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്ലാതാക്കാനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായും ഒന്നും തന്നെ പ്രസംഗത്തില്‍ ഇല്ലെന്ന് അമര്‍ മൂസാ പറഞ്ഞു.
മുര്‍സിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കുറുകള്‍ക്കകം മുര്‍സി വിഭാഗവും ഏതിരാളികളും തമ്മില്‍ മന്‍സൂറ നഗരത്തില്‍ ഉണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു .ഇതിനിടയില്‍ മുര്‍സി അധികാരമേറ്റ് ഒരു വര്‍ഷം തികയുന്ന ഈ മാസം 30ന് വിമതര്‍ വന്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റമസാനിന് രണ്ടാഴച് അവശേഷിക്കെ റമസാന്‍ ആശംസ നേര്‍ന്നതിനിടയില്‍, ചില കാര്യങ്ങളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്ന് ഒരു വര്‍ഷത്തെ ഭരണത്തെ വിലയിരുത്തിക്കൊണ്ട് മുര്‍സി പറഞ്ഞു. രാജ്യത്തുണ്ടായിട്ടുള്ള ഇന്ധനക്കുറവ് സര്‍ക്കാറിനെതിയുള്ള വിദ്വേഷത്തിനിടയാക്കിയതില്‍ അദ്ദേഹം ക്ഷമാപണം നടത്തി. മുര്‍സി രാജ്യത്ത് ദുര്‍ഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം പുറത്തുപോകണമെന്നും തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയ പതിനായിരങ്ങള്‍ ആവശ്യപ്പെട്ടു.