ഇടത് യുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: June 27, 2013 2:29 pm | Last updated: June 27, 2013 at 2:29 pm
SHARE

മലപ്പുറം:സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് റിയാസടക്കം ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ക്കും 12 പോലീസുകാര്‍ക്കും പരിക്കേറ്റു. ഒന്നര മണിക്കൂര്‍ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിന്നു.പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ഗ്രനേഡ് പ്രയോഗവും കണ്ണീര്‍വാദ പ്രയോഗവും നടത്തി.