യൂറോ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

Posted on: June 27, 2013 6:00 am | Last updated: June 27, 2013 at 8:20 am
SHARE

EURO2016പാരീസ്: 2016ല്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. യൂറോ കപ്പിന്റെ ആകൃതിയില്‍ തന്നെയുള്ള ലോഗോയില്‍ ചുവപ്പ്, നീല, വെള്ള നിറങ്ങളുമുണ്ട്. ”ഫുട്‌ബോളെന്ന കലയെ ആഘോഷമാക്കുക” എന്നതാണ് ലോഗോയിലെ മൂന്ന് നിറങ്ങള്‍ അര്‍ഥമാക്കുന്നത്. പോര്‍ച്ചുഗീസ് ഏജന്‍സിയായ ബ്രാന്‍ഡിയ സെന്‍ട്രലാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. 2016 ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ക്ക് പകരം 24 ടീമുകളെന്ന പ്രത്യേകതയും ഉണ്ട്.