ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

Posted on: June 26, 2013 12:34 pm | Last updated: June 26, 2013 at 1:20 pm
SHARE

heli

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ജോമോനാണ് മരിച്ചത്. ഐ ടി ബി പിയില്‍ ഉദ്യോഗസ്ഥനാണ് ജോമോന്‍. നേരത്തെ ഹെലികോപ്റ്ററിന്റെ പൈലറ്റ് പ്രവീണാണ് മരിച്ച മലയാളി എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പ്രവീണ്‍ മധുര സ്വദേശിയാണെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആണ് കെ കെ പ്രവീണ്‍.