തെറ്റയില്‍ രാജിവെക്കേണ്ടെന്ന് എല്‍ ഡി എഫ്‌

Posted on: June 25, 2013 11:28 am | Last updated: June 25, 2013 at 12:18 pm
SHARE

jose thettayil

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടെന്ന് ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റി തീരുമാനം എല്‍ ഡി എഫ് അംഗീകരിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നേതാക്കള്‍ രാജിവെച്ച കീഴ്‌വഴ്ക്കമില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇത് എല്‍ ഡി എഫ് അംഗീകരിക്കുകയായിരുന്നു. വിഷയം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്ന് മാത്യ ടി തോമസ് എം എല്‍ എ പറഞ്ഞു.