Connect with us

Wayanad

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: എല്‍ ഡി എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: മുഖ്യമന്ത്രി പദവി ഉപയോഗപ്പെടുത്തി സംരക്ഷണവും സഹായവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് പക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. 
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു.
വയനാട് പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മാര്‍ച്ചിനെ നെരിടാന്‍ തയ്യാറായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രക്ഷോഭകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ചിനെത്തിയവര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനും പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി എല്‍ ഡി എഫ് കുറ്റപ്പെടുത്തി.
ഇതേ തുടര്‍ന്ന് ഏറെ നേരം കലക്ടറേറ്റ് പടിക്കല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
മാര്‍ച്ച് സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ അധ്യക്ഷനായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സി എം ശിവരാമന്‍(എന്‍ സി പി), കെ പി ശ്രീധരന്‍(ആര്‍ എസ് പി), എന്‍ കെ മുഹമ്മദ്കുട്ടി(ജനതാദള്‍ എസ്), പി കെ ബാബു(കോണ്‍ഗ്രസ് എസ്), പി ജെ കാതറൈന്‍ ടീച്ചര്‍(കേരളാ കോണ്‍ഗ്രസ്) എന്നിവര്‍ പ്രസംഗിച്ചു.
സി ഭാസ്‌കരന്‍, പി കെ മൂര്‍ത്തി, പി എസ് വിശ്വംഭരന്‍, എം വേലായുധന്‍, എ എ സുധാകരന്‍, പി കൃഷ്ണപ്രസാദ്, പി ഗഗാറിന്‍, എസ് ജി സുകുമാരന്‍, ഇ ജെ ബാബു, സി എസ് സ്റ്റാന്‍ലിന്‍, വി ടി സെബാസ്റ്റ്യന്‍, ടി ബി സുരേഷ്, കെ കെ തോമസ്, പി ടി ബിജു, പി ആര്‍ നിര്‍മ്മല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.