Connect with us

Kerala

പാറശ്ശാല എം എല്‍ എക്കെതിരെ യുവതിയുടെ ലൈംഗികാരോപണം

Published

|

Last Updated

തിരുവനന്തപുരം: പാറശ്ശാലയിലെ യു.ഡി.എഫ് എം.എല്‍.എ എ.ടി ജോര്‍ജിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയാണ് എ.ടി ജോര്‍ജിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് യുവതി പരാതി നല്‍കിയത്.

വര്‍ഷങ്ങളായി തന്നെ എം.എല്‍.എ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും എതിര്‍ത്ത മകളെ കള്ളക്കേസില്‍ കുടുക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. എ.ഡി.ജി.പി.യ്ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു.

രാഷ്ട്രീയമായി കരിവാരി തേക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്നും നേരത്തെ എ.ഡി.ജി.പിയ്ക്ക് പരാതി നല്‍കിയപ്പോള്‍ നേരിട്ട് പോയി മൊഴി നല്‍കിയിരുന്നുവെന്നും എ ടി ജോര്‍ജ്ജ് പറഞ്ഞു.

Latest