ദുബൈ ടാക്‌സി: കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനം

Posted on: June 22, 2013 10:22 pm | Last updated: June 22, 2013 at 10:43 pm
SHARE

ദുബൈ: കമ്മീഷന്‍ അടിസ്ഥാനത്തില്‍ ദുബൈ ടാക്‌സിയിലേക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നു. ആര്‍ ടി എയുടെ മുഹൈസിന നാലിലുള്ള ആസ്ഥാനത്തില്‍ ഇതിന്റെ രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് അപ്പോള്‍ തന്നെ പരീക്ഷ നടത്തും. പരീക്ഷയില്‍ വിജയിക്കുന്നവരെ ഉടന്‍ നിയമിക്കും. അപേക്ഷകര്‍ക്ക് അടിസ്ഥാനപരമായ യോഗ്യതകള്‍ ആര്‍ ടി എ നിശ്ചയിച്ചിട്ടുണ്ട്. യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കുക, ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനുമുള്ള പരിജ്ഞാനമുണ്ടാവണം. മാറ്റാവന്ന എംപ്ലോയ്‌മെന്റ് വിസയോ, ഒരു മാസമെങ്കിലും സമയമുള്ള വിസിറ്റ് വിസയിലോ ആയിരിക്കുക, ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കുക, 21 നും 45നും ഇടയില്‍ പ്രായമുള്ളവരാകുക തുടങ്ങിയവയാണ് യോഗ്യതകള്‍. പരീക്ഷയില്‍ വിജയിക്കുന്നവര്‍ നിശ്ചിത വൈദ്യപരിശോധനയും വിജയിച്ചിരിക്കണം.