ഇന്ത്യ-യു എ ഇ ബന്ധത്തില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം: ലോകേഷ്‌

Posted on: June 22, 2013 10:28 pm | Last updated: June 22, 2013 at 10:28 pm
SHARE

m k lokesh uae indian ambasadarദുബൈ: യു എ ഇയിലെ ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ(ഐ എം എഫ്)ത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് പ്രകാശന കര്‍മം നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ജോയിന്റ് ട്രഷറര്‍ ശ്രീജിത്ത് ലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി വി വിവേകാനന്ദ്, വി എം സതീഷ്, സാദിഖ് കാവില്‍, സുജിത്ത് സുന്ദരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ത്യ-യുഎഇ വ്യാപാര സൗഹൃദ ബന്ധം കൂടുതല്‍ മികച്ച ഈ കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും എം കെ ലോകേഷ് പറഞ്ഞു.
സാമൂഹിക-സാസ്‌കാരിക-വ്യവസായ-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.