National
മണിപ്പാല്‍ പീഡനം: വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നു
മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തുന്നു. ഇന്നലെ രാത്രിയോടെ മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെയും പ്രതിഷേധങ്ങള്‍ നടക്കുന്നത്.
സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അധികൃതര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----