ഹജ്ജ് സാങ്കേതിക പഠനക്ലാസ് നാളെ

Posted on: June 22, 2013 6:36 am | Last updated: June 22, 2013 at 12:36 am
SHARE

എടപ്പാള്‍/തിരൂരങ്ങാടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന നിയോജകമണ്ഡലം തല രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ രാവിലെ ഒമ്പത് മുതല്‍ നടക്കും. പൊന്നാനി, തവനൂര്‍ , എടപ്പാള്‍ ദാറുല്‍ഹിദായ ക്യാമ്പസില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും.
പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ സംബന്ധിക്കും. സംഘാടക സമിതി യോഗത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ എം ഷാഫി അധ്യക്ഷത വഹിച്ചു. എന്‍ വി കുഞ്ഞു, ബഷീര്‍ ഫൈസി ആനക്കര, കെ വി മുഹമ്മദ്ഹാജി, വി പി അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. പൊന്നാനി, തവനൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ഹജ്ജ് ട്രൈനര്‍ എന്‍ വി കുഞ്ഞു അറിയിച്ചു. ഫോണ്‍: 9995015928.
തിരൂരങ്ങാടിയില്‍ നാളെ രാവിലെ ഒമ്പത് മണിക്ക് തിരൂരങ്ങാടി പി എസ്എം ഒ കോളേജില്‍ ഹജ്ജ് സാങ്കേതിക ക്ലാസ് നടക്കും. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ഉദ്ഘാടനംചെയ്യും.ഹജ്ജ് ഗൈഡ്,ഹാറ്റ് കാര്‍ഡ് തുടങ്ങിയവ ക്ലാസില്‍വെച്ച് വിതരണംചെയ്യും .വിശദവിവരങ്ങള്‍ക്ക് 9037353735 നമ്പറില്‍ബന്ധപ്പെടണം.