ടി കെ കെ സ്മാരക പുരസ്‌കാരം എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:40 pm
SHARE

കാഞ്ഞങ്ങാട്: ആദ്യകാല പത്രപ്രവര്‍ത്തകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന ടി കെ കെ നായരുടെ ഓര്‍മയ്ക്കായി ടി കെ കെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഏഴാമത് പുരസ്‌കാരം മുന്‍ എം എല്‍ എയും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവുമായ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 14ന് വൈകിട്ട് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും.
പ്രസിഡന്റ് അഡ്വ. കെ പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, ട്രഷറര്‍ എ വി രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് അസ്‌ലം, സെക്രട്ടറി ടി കെ നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.