Connect with us

Gulf

ദുബൈ ആശുപത്രിയില്‍ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനം

Published

|

Last Updated

ദുബൈ: ദുബൈ ആശുപത്രിയില്‍ പുറത്തുനിന്നുള്ള രോഗികള്‍ക്ക് മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്യാനായി ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐ വി ആര്‍) സംവിധാനം ഏര്‍പ്പെടുത്തി. ഈ സംവിധാനം വഴി രോഗികള്‍ വിളിക്കുമ്പോള്‍ ഇംഗ്ലീഷിലോ അറബിയിലോ വിവരങ്ങള്‍ ലഭിക്കും.
ഉടന്‍ തന്നെ ബുക്കിംഗ് സംബന്ധിച്ചുള്ള ഒരു സന്ദേശവും മൊബൈലില്‍ ലഭിക്കും. രോഗികളുടെ സൗകര്യം കണക്കിലെടുത്തും ഉപഭോക്താക്കളുടെ സംതൃപ്തിക്കും വേണ്ടി ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഈ സംവിധാനം രൂപകല്പന ചെയ്തത്. ”
വിളികളൂടെ ബാഹുല്യം കാരണം വളരെ നേരം ഫോണ്‍ലൈനില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയായിരുന്നു ഇതു വരെ. ഇപ്പോള്‍ ഫോണിലൂടെ വിളിച്ച് അവസരം കാത്തു നിന്നു സമയം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല.
ഇതുവഴി 99 ശതമാനം സമയം ലാഭിക്കാനാവും. ഐ വി ആറിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കപ്പെടുകയും ആ വിവരങ്ങള്‍ ഓഫീസ് ജീവനക്കാര്‍ പരിശോധിച്ച് രോഗികളുടെ ആവശ്യാനുസരണം അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍ അല്‍പസമയത്തിനകം മൊബൈലിലൂടെ ലഭിക്കുകയും ചെയ്യും. ഇതിന്റെ പൈലറ്റ് പ്രോജക്ട് ഏപ്രില്‍ മാസത്തില്‍ തുടങ്ങിയതു മുതല്‍ ഇതു വരെ നാലായിരം പേര്‍ക്ക് ഇതുവഴി സേവനം നല്‍കിക്കഴിഞ്ഞു” ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ നാസര്‍ ഫക് രി പറഞ്ഞു.