പി സി ജോര്‍ജിനെതിരെ കേസ് നല്‍കാന്‍ വി എസിന്റെ ഗണ്‍മാന്‍ അനുമതി തേടി

Posted on: June 21, 2013 4:43 pm | Last updated: June 21, 2013 at 4:43 pm
SHARE

pcgeorgeVതിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദഇന്റെ പേഴ്‌സല്‍ സ്റ്റാഫ് ഉദ്യോഗസ്ഥന്‍ അനുമതി തേടി. വി എസിന്റ സുരക്ഷാ ജീവനക്കാരനായ ഷിജുവാണ് പി സി ജോര്‍ജിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ഡി ജി പിയുടെ അനുമതി നേടിയത്. ഇതുസംബന്ധിച്ച ഷിജുവിന്റെ അപേക്ഷ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഡി ജി പിക്ക് കൈമാറി.

ഷിജുവിന് സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് ആരോപിച്ചത്. കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളായ സരിത എസ് നായരുമായും ഷിജുവിന് ബന്ധമുള്ളതായി പി സി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഷിജു കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.