സോളാര്‍: സലീം രാജിനെയും ജിക്കുവിനെയും ചോദ്യം ചെയ്തു

Posted on: June 21, 2013 2:36 pm | Last updated: June 21, 2013 at 2:36 pm
SHARE

solar panelതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജ്, പേഴ്‌സണല്‍ അസിസ്റ്റന്റ് ജിക്കുമോന്‍ ജേക്കബ് എന്നിവരെ അന്വേഷണ സംഘം ചോദ്യംചെയ്തു. എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും ചോദ്യംചെയ്തത്. സരിതാ എസ് നായരുമായി ഇവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍.