Connect with us

Palakkad

കാലവര്‍ഷം കനത്തു; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

Published

|

Last Updated

പാലക്കാട്: കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞുതുടങ്ങി. ജില്ലയിലെ മിക്ക ഡാമുകളിലും വൃഷ്ടിപ്രദേശത്തും കഴിഞ്ഞവര്‍ഷത്തേതിലും ഇരട്ടിമഴ ലഭിച്ചെങ്കിലും വാളയാറിലും മീങ്കരയിലും മാത്രം ജലനിരപ്പ് കഴിഞ്ഞതവണത്തേതിലും കുറവാണ്. മംഗലംഡാമില്‍ 74 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം 67. 37 മീറ്ററായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം 299 മില്ലീമീറ്റര്‍ മഴകിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച വരെ 714 മി. മീ. മഴകിട്ടി. ജലനിരപ്പ് 77. 52 മി. മീ ആയാല്‍ ഷട്ടറുകള്‍ തുറക്കും.
പോത്തുണ്ടിയില്‍ കഴിഞ്ഞവര്‍ഷം ഈസമയംവരെ 336 മി മീ മഴകിട്ടിയസ്ഥാനത്ത് ഇത്തവണ 724 മി. മീ മഴകിട്ടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെ 95. 631 മീറ്ററാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഇത് 93. 650 ആയിരുന്നു. മലമ്പുഴയില്‍ മഴ കൂടുതല്‍ ലഭിച്ചെങ്കിലും അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. ചൊവ്വാഴ്ച 103. 94 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇത് 104. 30 മീറ്ററായിരുന്നു.
വാളയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞവര്‍ഷം ഇതേസമയം വരെ 132 മി. മീ മഴകിട്ടിയ സ്ഥാനത്ത് ഇത്തവണ 284 മി. മീ. മഴ കിട്ടി. പക്ഷേ, കടുത്ത വരള്‍ച്ച ബാധിച്ചതിനാല്‍ ഡാമില്‍ ജലനിരപ്പ് കഴിഞ്ഞതവണത്തേതിലും കുറവാണ്. കഴിഞ്ഞതവണ 194. 02 മീറ്ററായിരുന്നു ജലനിരപ്പെങ്കില്‍ ചൊവ്വാഴ്ച 193. 07 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്.— മീങ്കര അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷം 151. 24 മീറ്റര്‍ ജലനിരപ്പായിരുന്നു കഴിഞ്ഞ ജൂണ്‍ 18ന്. ഇത്തവണ 149. 14 മീറ്ററാണുള്ളത്. ചുള്ളിയാറില്‍ 141. 27 മീറ്റര്‍ ജലനിരപ്പായിരുന്നു കഴിഞ്ഞവര്‍ഷം. ഇത്തവണ 142. 04 മീറ്റര്‍ ജലനിരപ്പുണ്ട്. കാഞ്ഞിരപ്പുഴയില്‍ 85. 45 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ ജൂണ്‍ 18ന് ഇത് 83. 80 മീറ്ററായിരുന്നു.

 

---- facebook comment plugin here -----

Latest