കടല്‍ക്കൊല നാവികരെ എത്തിക്കാനാവില്ലെന്ന് ഇറ്റലി

Posted on: June 20, 2013 8:50 pm | Last updated: June 21, 2013 at 12:20 am
SHARE

italian-marines-fishermen-kന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളായ നാല് നാവികരെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ സ്ഥാനപതി. വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് സ്ഥാനപതി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തിക്കണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നു.

വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള സുവ നിയമം ഒഴിവാക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അന്വേഷണ ഏജന്‍സി തള്ളിയിരുന്നു. സുവ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് നാവികര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നാവികര്‍ക്ക് വധശിക്ഷ ലഭിക്കുമോയെന്ന ഭയം ഇറ്റലിക്കുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലം നീണ്ടകരയില്‍ മല്‍സ്യ ബന്ധനത്തിന് പോയ രണ്ട് മല്‍സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്നത്.