സോളാര്‍ തട്ടിപ്പ്:നിയമസഭയില്‍ കയ്യേറ്റ ശ്രമം

Posted on: June 20, 2013 9:53 am | Last updated: June 20, 2013 at 12:04 pm
SHARE

niyamasabha_3_3

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഭയില്‍ കയ്യേറ്റശ്രമം.പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ പാഞ്ഞെടുത്തു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചേരി തിരിഞ്ഞ് പരസ്പരം വാക്കേറ്റവും നടന്നു. ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ സഭാ നടപടികള്‍ സ്തംഭിച്ചിരുന്നു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തര വേള റദ്ദ് ചെയ്യുന്നതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. നിയമസഭയില്‍ ശൂന്യവേള ആരംഭിച്ച സാഹചര്യത്തിലും പ്ലക്കാര്‍ഡുമായി പ്രതിപക്ഷം ബഹളം വെച്ചിരുന്നു.സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‍മേലുലഌചര്‍ച്ചക്കിചെയാമ് ബഹളം തുടങ്ങിയത്. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം തനിക്കെതിരായി ഉണ്ടായ പ്രസ്താവനകള്‍ ഇനിയുണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ ബഞ്ചിലേക്ക് പാഞ്ഞടുത്തത്.