25 ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി അംഗീകരിച്ചു

Posted on: June 20, 2013 7:51 am | Last updated: June 20, 2013 at 7:51 am
SHARE

കണ്ണൂര്‍: 25 ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നേരത്തെ 12 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി അംഗീകരിച്ചിരുന്നു. ഇതോടെ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുത്ത റോഡ് മെച്ചപ്പെടുത്താനുളള പ്രൊജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. തീരമേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളിലുമുളള റോഡുകള്‍ മെച്ചപ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പ്രൊജക്ടുകള്‍ രൂപീകരിക്കാം. എന്നാല്‍ ഇവയ്ക്ക് ആറ് മുതല്‍ എട്ട് മീറ്റര്‍ വരെ വീതി ഉണ്ടായിരിക്കണം. ഗ്രാമപഞ്ചായത്തുകളുടെ ആസ്തി പട്ടികയില്‍ ഉള്‍പ്പെട്ട റോഡുകളുമായിരിക്കണമെന്നും യോഗം വ്യക്തമാക്കി.