Connect with us

Gulf

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം

Published

|

Last Updated

റാസല്‍ഖൈമ: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് റാസല്‍ഖൈമ ആരോഗ്യവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്നതായി പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം.
വാഹനങ്ങള്‍ നഗരസഭയില്‍ നിന്ന് പ്രത്യേക ലൈസന്‍സ് കരസ്ഥമാക്കി മാത്രമേ മത്സ്യം കയറ്റിക്കൊണ്ടുപോകാവൂ. അധികൃതര്‍ വാഹനം പരിശോധിച്ച് നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ലൈസന്‍സ് ലഭിച്ചാലും ഇടക്കിടെ ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധനകള്‍ ഉണ്ടാകും. മത്സ്യം കയറ്റുന്ന പെട്ടികളുടെ വൃത്തി, ശീതീകരണ സൗകര്യം എന്നിവ പ്രത്യേകം പരിശോധിക്കും.
ശീതീകരണ സൗകര്യമില്ലാതെയും വൃത്തിഹീനമായ പെട്ടികളിലായും റാസല്‍ഖൈമയില്‍ നിന്ന് പുറത്തേക്കും തിരിച്ചും മത്സ്യം കൊണ്ടുപോകുന്നത് പലപ്പോഴും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരന്തരം നിയമം ലംഘിച്ച ഒരു വ്യാപാരിക്ക് ഈയടുത്ത് പിഴ ചുമത്തി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടാണ് അധികൃതര്‍ പ്രത്യേക ലൈസന്‍സ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.