ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം:വിഎസ്

Posted on: June 19, 2013 11:21 am | Last updated: June 19, 2013 at 11:21 am
SHARE

vs 2തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയത് പ്രതിപക്ഷമല്ല.പിസി ജോര്‍ജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തട്ടിപ്പിന്റെ വിശദാംശങ്ങള്‍ നിയമസഭയോട് പറയാന്‍ പിസി ജോര്‍ജിനെ അനുവദിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് വിഎസ്് അച്ചുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു. ഇന്നലെയാണ് പതിനായിരം കോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജ് വെളിപ്പെടുത്തിയത്.