ഭക്ഷ്യ സുരക്ഷാബില്‍:കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന്

Posted on: June 19, 2013 8:53 am | Last updated: June 19, 2013 at 8:53 am
SHARE

food-securityന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. ഭക്ഷ്യമന്ത്രി കെ.വി തോമസിന് പുറമെ കമല്‍നാഥ്,ഷിന്‍ഡെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.ബില്‍ നിയമമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുന്നകാര്യം ഇന്ന് യോഗം ചര്‍ച്ച ചെയ്യും.2014 ലെ തെരഞ്ഞെടുപ്പില്‍ ഭക്ഷ്യസുരക്ഷയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം.