തെക്കുംമുറിയില്‍ പേപ്പട്ടിയുടെ വിളയാട്ടം

Posted on: June 19, 2013 1:31 am | Last updated: June 19, 2013 at 1:31 am
SHARE

തിരൂര്‍:

തെക്കുംമുറിയില്‍ പേപ്പട്ടിയുടെ വിളയാട്ടം. രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക്് കടിയേറ്റിട്ടുണ്ട്. പരുക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ചെറിയേരി പീടിയേക്കല്‍ ബദറുദ്ദീന്റെ ഭാര്യ സൈനബ(30), മുല്ലഞ്ചേരി ഫൈസലിന്റെ ഭാര്യ നബീല(25), പാലേരി നിശാമിന്റെ ഭാര്യ നഫിയ ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ നാജിം എന്നിവര്‍ക്കാണ് ഇന്നലെ പേപ്പട്ടിയുടെ കടിയേറ്റത്. കടിച്ച പട്ടിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് നിരവധി പേരെ പേപ്പട്ടി കടിച്ചിരുന്നു. തുടര്‍ന്ന് നഗരസഭക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാലിന്യക്കൂമ്പാരവും പോലീസ് ലൈനിലെ വാഹനങ്ങളും തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങളായിരിക്കുകയാണ്.