പാക്കിസ്ഥാനില്‍ ഖബറടക്കത്തിനിടെ സ്‌ഫോടനം; പാര്‍ലിമെന്റ് അംഗമടക്കം 27 മരണം

Posted on: June 19, 2013 12:38 am | Last updated: June 19, 2013 at 12:38 am
SHARE
PAK
സ്‌ഫോടനത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നു

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഖബറടക്കത്തിനിടെ ചാവേറാക്രമണം. 27 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ പാര്‍ലിമെന്റ് അംഗവും ഉള്‍പ്പെടും. ഇമ്രാന്‍ ഖാന്റെ പി ടി ഐ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച് ജയിച്ച ഇമ്രാന്‍ ഖാന്‍ മുഹമന്ദാണ് കൊല്ലപ്പെട്ട പാര്‍ലിമെന്റ് അംഗം. മര്‍ദാന്‍ ജില്ലയിലെ ശേര്‍ഘറിലാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മര്‍ദാനിലെ പ്രമുഖ വ്യവസായിയായ അബ്ദുല്ലാ ഖാന്‍ എന്നയാളുടെ ഖബറടക്ക ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്.