അബ്ദുല്ല സഅദി യു എ ഇയില്‍

Posted on: June 18, 2013 7:35 pm | Last updated: June 18, 2013 at 7:35 pm
SHARE

ദുബൈ: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി വാദി സലാം പ്രചരണാര്‍ഥം കണ്‍വീനര്‍ കെ അബ്ദുല്ല സഅദി യു എ ഇയിലെത്തി. തലാസിമിയ രോഗികള്‍ക്കും മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും സഹായി വാദിസലാം ഏറ്റെടുത്ത് നടത്തിവരുന്ന ബഹുമുഖ പദ്ധതികള്‍ പ്രവാസികളിലെത്തിക്കുന്നതിനാണ് സന്ദര്‍ശനം. റമസാനില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറ, അത്താഴം തുടങ്ങിയ സംരംഭങ്ങള്‍ സഹായി നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: 055-9438422.