Connect with us

Gulf

മക്ത വികസനം: ആദ്യ ഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാകും

Published

|

Last Updated

അബുദാബി: അബുദാബി മക്ത ഭാഗത്തെ വികസന പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകും. ഇവിടെ മക്ത കോട്ട, മക്ത പാലം, ശൈഖ് സായിദ് പാലം എന്നിവയുള്ളതുകൊണ്ട് വിനോദസഞ്ചാര വികസനത്തിന് അനുയോജ്യമായ സ്ഥലമാണെന്നാണ് കണ്ടെത്തല്‍. ഇതിനു സമീപം അബുദാബി ഗേറ്റ് സിറ്റി പദ്ധതിയും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.
മേഖലയുടെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക സവിശേഷതയും നിലനിര്‍ത്തിയുള്ള വികസനത്തിന് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടര്‍ എഞ്ചി. ഫൈസല്‍ അഹ്മദ് അല്‍ സുവൈദി പറഞ്ഞു.
സുഗമവും മികച്ചതുമായ ഗതാഗതം ഉറപ്പുവരുത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബാധ്യസ്ഥമാണ്. അബുദാബി പോലീസ്, അബുദാബി സിറ്റി നഗരസഭ, നഗരാസൂത്രണ വിഭാഗംസ, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് വികസനമെന്നും ഫൈസല്‍ അഹ്മദ് അല്‍ സുവൈദി അറിയിച്ചു.

Latest