Connect with us

Kerala

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും സി ബി ഐ റെയ്ഡ്

Published

|

Last Updated

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും പാസ്‌പോര്‍ട്ട് ഓഫീസറുടെ വസതിയിലും സി ബി ഐ റെയ്ഡ്. മലപ്പുറം ഡൗണ്‍ ഹില്ലിലുള്ള പാസ്‌പോര്‍ട്ട് ഓഫീസിലും മൂന്നാം പടിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ വളാഞ്ചേരിയിലെ വസതിയിലുമാണ് സി ബി ഐ സംഘം റെയ്ഡ് നടത്തുന്നത്. സി ബി ഐയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

പാസ്‌പോര്‍ട്ട് ഓഫീസും ഇടനിലക്കാരും തമ്മിലുള്ള ബന്ധം വഴി നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡില്‍ ഏതാനും രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകീട്ടും തുടരുകയാണ്.

---- facebook comment plugin here -----