മഴയത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Posted on: June 17, 2013 6:14 pm | Last updated: June 17, 2013 at 6:54 pm
SHARE

school-Accident

മലപ്പുറം: കനത്ത മഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.അദ്ധ്യാപികയായ റസീനക്കും അപകടത്തില്‍ പരിക്കുണ്ട്. മലപ്പുറം ചേലേമ്പ്ര എ എം എം എ യു പി സ്‌കൂളിലെ ആറാം ക്ലാസ് കെട്ടിടമാണ് തകര്‍ന്ന് വീണത്.

ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

30 വര്‍ഷത്തോളം പഴക്കമുള്ളതാണ് സ്‌കൂള്‍ കെട്ടിടം. പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റാനിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.