കോണ്‍ഗ്രസിന് പുതിയ പ്രവര്‍ത്തക സമിതി

Posted on: June 16, 2013 5:00 pm | Last updated: June 16, 2013 at 6:52 pm
SHARE

Sonia_manmohan_Antony_PTIന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിനും മുന്നോടിയായി എ ഐ സി സിയുടെ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി. 12 ജനറല്‍ സെക്രട്ടറിമാരും 41 സെക്രട്ടറിമാരുമടങ്ങുന്ന പുതിയ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. രാജിവെച്ച കേന്ദ്ര മന്ത്രിമാരായ അജയ് മാക്കന്‍, സി പി ജോഷി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടം നേടി.
12 പേരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ളത് എ കെ ആന്റണിയാണ്.

രാഹുല്‍ ഗാന്ധിക്കാണ് പോഷക സംഘടനകളുടെ ചുമതല. നിലവില്‍ എ ഐ സി സിയുടെ വൈസ് പ്രസിഡന്റാണ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ കാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേല്‍ തുടരും. മാധ്യമവിഭാഗം അജയ് മാക്കന്‍, പ്രിയാ ദത്ത് എന്നിവര്‍ കൈകാര്യം ചെയ്യും. മോത്തിലാല്‍ വോറ ട്രഷററായി. കേരളത്തില്‍ നിന്നുമുള്ള സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ ഒഴിവാക്കി വി ഡി സതീഷനെ സെക്രട്ടറിയാക്കി. കേരളത്തിന്റെ ചുമതല മുകുള്‍ വാസ്‌നിക്കിനായിരിക്കും.