പെട്രോളിന് രണ്ടുരൂപ വര്‍ധിപ്പിച്ചു

Posted on: June 15, 2013 6:54 pm | Last updated: June 15, 2013 at 11:23 pm
SHARE

Petrol_pump

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് രണ്ടുരൂപ വര്‍ധിച്ചു. ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര നാണ്യവിപണിയില്‍ രൂപയുടെ വില കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണം എന്നാണ് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നത്.