തമിഴ് സംവിധായകന്‍ മണിവണ്ണന്‍ അന്തരിച്ചു

Posted on: June 15, 2013 2:25 pm | Last updated: June 15, 2013 at 2:25 pm
SHARE

manivannanചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ നേശപക്കത്തെ വസതിയിലായിരുന്നു അന്ത്യം. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച മണിവണ്ണന്‍ അമ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഹാസ്യനടന്‍, വില്ലന്‍ വേഷങ്ങളിലാണ് മണിവണ്ണന്‍ സിനിമയില്‍ നിറഞ്ഞുനിന്നത്. മുതല്‍വന്‍ , സംഗമം, ഉള്ളത്തെ അള്ളിത്താ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടു. പുതു മനിതന്‍, ചിന്നതമ്പി പെരിയ തമ്പി, ജല്ലിക്കെട്ട് തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തവയില്‍ പ്രധാനപ്പെട്ടവ.