വൈത്തിരി സുന്നി മദ്‌റസ കാന്തപുരം നാളെ ഉദ്ഘാടനം ചെയ്യും

Posted on: June 15, 2013 1:54 am | Last updated: June 15, 2013 at 1:54 am
SHARE

വൈത്തിരി: വൈത്തിരി പൊഴുതന ജംഗ്ഷനില്‍ പുതുതായി നിര്‍മിച്ച നിബ്രാസുല്‍ ഇസ് ലാം സുന്നീ മദ്‌റസയുടെ കെട്ടിടേദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് പ്രാര്‍ഥന നടത്തും. ഫലാഹ് പ്രിന്‍സിപ്പാള്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, അബ്ദുല്‍ ഹമീദ് സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, പി കെ മുഹമ്മദ് ബാഖവി, അഷ്‌റഫ് സഖാപി കാമിലി, കെ കെ മുഹമ്മദലി ഫൈസി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, ഉമര്‍ സഖാഫി കല്ലിയോട്, ഇ പി അബ്ദുല്ല സഖാഫി എന്നിവര്‍ സംബന്ധിക്കും.
വൈകിട്ട് അഞ്ചിന് താഞ്ഞിലോട് സുന്നീ മദ്‌റസയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.