കാട്ടാന ശല്യത്തിനെതിരെ നിരാഹാര സമരവും കടയടപ്പും

Posted on: June 15, 2013 1:53 am | Last updated: June 15, 2013 at 1:53 am
SHARE

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വ്വകക്ഷിയുടെ ആഭിമുഖ്യത്തില്‍ അയ്യംകൊല്ലിയില്‍ നിരാഹാരസമരവും കടയടപ്പും നടത്തി.
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുക, കാട്ടാനാക്രമണത്തില്‍ കൃഷികള്‍ നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കാട്ടാനാക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, നഷ്ടപരിഹാരതുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു നിരാഹാരസമരം. ചേരങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയറാമന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ കെ രാജന്‍ അധ്യക്ഷതവഹിച്ചു.
എന്‍ വാസു, മാങ്കോട് രാജ, വി എ ഭാസ്‌കരന്‍, വി ടി രവീന്ദ്രന്‍, ഉമ്മര്‍, അഷ്‌റഫ്, ഹംസ, സുരേന്ദ്രന്‍, പി തമിഴ്മണി, മനോജ്, എ യോഹന്നാന്‍, സോമസുന്ദരം, പി ഡി മത്തായി, തമിഴ്‌ശെല്‍വന്‍, അബ്രഹാം, അവറാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു.