ഇന്തോനേഷ്യയില്‍ 6.7 തീവ്രതയുള്ള ശക്തമായ ഭൂചലനം

Posted on: June 14, 2013 7:27 am | Last updated: June 14, 2013 at 7:27 am
SHARE

earthquakeജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇന്തോനേഷ്യയിലെ മുഖ്യ ദ്വീപായ ജാവയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം നാശനഷ്ടങ്ങള്‍ എന്തെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. സുനാമിക്ക് സാധ്യതയില്ലെന്നും ഇന്തോനേഷ്യന്‍ ഭൗമ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

ആസ്‌ത്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ ഫഌയിംഗ് ഫിഷ് കോവിന് 170 കിലോമീറ്റര്‍ കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പടിഞ്ഞാറന്‍, മധ്യ ജാവയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ഭൗമ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.