മൂന്നാം മുന്നണി സാധ്യമെന്ന് നിതീഷ്‌കുമാര്‍

Posted on: June 13, 2013 12:13 pm | Last updated: June 13, 2013 at 12:13 pm
SHARE

NITHEESH KUMARപാറ്റ്‌ന: മൂന്നാം മുന്നണി സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളയാനാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. ബിജെപിയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞ നിതീഷ് ബിജെപിയുമായി അടുത്തു തന്നെ ചര്‍ച്ചകള്‍ നടത്തുമെന്നും നിതീഷ് പറഞ്ഞു.

ബിഹാറിന് പ്രത്യേക പദവി അനുവദിക്കുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തുറന്ന മനസാണുള്ളതെന്നും ഭാവിയില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമത ബാനര്‍ജിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്്, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ഒരുമിച്ച് പരിഹാരം കാണേണ്ട വിഷയമാണിതെന്ന് മമതയുടെ പ്രതികരണമെന്നും നിതീഷ് പറഞ്ഞു. മമതയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും പരസ്പരം മനസിലാക്കാന്‍ കഴിയുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുതിയ മുന്നണി രൂപീകരിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്താവുന്നതാണെന്നും നിതീഷ് പറഞ്ഞു.