Connect with us

National

പെട്രോള്‍വില രണ്ട് രൂപ വര്‍ധിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപിണയില്‍ രൂപയുടെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില കൂടിയേക്കും. ഒന്നര രൂപ മുതല്‍ രണ്ടുരൂപ വരെ കൂടുമെന്നാണ് പെട്രോള്‍ കമ്പനികള്‍ നല്‍കുന്ന സൂചന. വില വര്‍ധന നാളെ പ്രഖ്യാപിച്ചേക്കും. മറ്റന്നാള്‍ നിലവില്‍ വരും.രൂപയുടെ മൂല്യത്തകര്‍ച്ച ഡീസലിന്റെ വിലയെയും ബാധിക്കും. ഡീസല്‍ വിലയില്‍ നഷ്ടം അഞ്ചു രൂപയോളം വീണ്ടും വര്‍ധിച്ചതായാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഡീസല്‍ വില പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.