Connect with us

Sports

നികുതി വെട്ടിച്ചതിന് മെസിക്കും പിതാവിനുമെതിരെ കേസെടുത്തു

Published

|

Last Updated

അര്‍ജന്റിനയുടെ തുറുപ്പുചീട്ട് ലയണല്‍ മെസിക്കും പിതാവിനുമെതിരെ നികുതിവെട്ടിച്ചതിന് സ്‌പെയ്ന്‍ ടാക്‌സ് അതോറിറ്റി കേസെടുത്തു.2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ നാല്‍പ്പത് ലക്ഷം യൂറോ(30.69 കോടി രൂപ)നികുതിയിനത്തില്‍ വെട്ടിച്ചതായാണ് ആരോപണം. .കായികലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ലയണല്‍ മെസി. 1.60 കോടി യൂറോയാണ് ബാഴ്‌സലോണ മെസിക്ക് പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം. മെസി താമസിക്കുന്ന ബാഴ്‌സലോണ സംസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെസിയുടെ ചിത്രങ്ങളുടെ വില്‍പന സംബന്ധിച്ച് ഉറുഗ്വേയിലേയും ബെലീസിലേയും കമ്പനികള്‍ക്കാണ് മെസി കരാര്‍ നല്‍കിയിരുന്നത്. സ്‌പെയിനിന് പുറത്തുള്ള കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതിലൂടെ നാല്‍പത് ലക്ഷം യൂറോ നികുതിയിനത്തില്‍ ലഭിക്കാനായെന്നാണ് ആരോപണം.
സ്‌പെയിനിലെ നിയമപ്രകാരം ആറ് വര്‍ഷം തടവും വലിയൊരു തുക പിഴയും ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണ് മെസിക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ മെസി തയ്യാറായിട്ടില്ല.